Monday, May 31, 2010

എന്നെ ഏറ്റവും കുടുതല്‍ ആകര്‍ഷിച്ച പ്രവാചക മാതൃക

ഒരിക്കല് ഒരു വൃദ്ധ ഒരുകുട്ടിയുമായി മുഹമദ് നബി (സ:അ) അടുക്കല് വന്നുകൊണ്ട് പറഞ്ഞു നബിയെ ഇത് എന്റെ മകളുടെ കുട്ടിയാണ് ഇവന് ധാരാളം മധുരം കഴിക്കുന്നു അതുകൊണ്ട് താങ്കള് ഇവനെ ഒന്ന് ഉപദേശിക്കണം താങ്കള് പറഞ്ഞാല് അവന് അനുസരിക്കും. ഇത് കേട്ട പ്രവാചകന് പറഞ്ഞു ഒരാഴ്ച കഴിഞ്ഞു ഒന്ന് കുടി വരുക അപ്പോള് ഞാന് ഇവനെ ഉപദേശിക്കാം ഇതുകേട്ട് ആ വൃദ്ധമാതാവ് കുട്ടിയുമായി മടങ്ങി, അടുത്ത ആഴ്ച വിണ്ടും വന്നു. അപ്പോഴും നബി ആ വൃദ്ധയോട് ഒരാഴ്ച കൂടി കഴിഞ്ഞു വരാന് ആവശ്യപ്പെടുകയും അതുകേട്ട് അവര് മടങ്ങുകയും ചെയ്യ്തു. പതിവു പോലെ വീണ്ടും അടുത്ത ആഴ്ച വൃദ്ധ കുട്ടിയുമായി വന്നു. നബി ആ കുട്ടിയെ അടുത്ത് വിളിച്ചു മധുരം കുടുതല് കഴിക്കരുതെന്ന് ഉപദേശിച്ചു മനസ്സിലാക്കുകയും ചെയ്തു. ഇത് കേട്ട വൃദ്ധ പ്രവാചകനോട് ചോദിച്ചു അല്ലയോ നബിയെ ഒരു ചെറിയ കാര്യം കുട്ടിയോട് പറയുവാന് ഈ പാവം വൃദ്ധയെ മൂന്നു തവണ നടത്താതെ ആദ്യം വന്നപ്പോള് തന്നെ പറയാന് പാടില്ലായിരുന്നോ നബിയേ.... ഇത് കേട്ട പ്രവാചകന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ആദ്യം നിങ്ങള് വന്നപ്പോള് എനിക്കിവനെ ഉപദേശിക്കാന് കഴിയുമായിരുന്നില്ല കാരണം ഞാനും മധുരം കുടുതല് ഉപയോഗിക്കുന്ന ആളായിരുന്നു എന്നാല് കഴിഞ്ഞ ദിവസങ്ങളില് ഞാന് അത് കുറയ്ക്കുവാനുള്ള പരിശ്രമത്തിലായിരുന്നു എനിക്കുള്ള കുറവ് പരിഹരിക്കാതെ മറ്റൊരാളെ ഉപദേശിക്കുവാന് നമുക്കെങ്ങനെ കഴിയും?
സ്വന്തം കുറവുകള് മറന്നുകൊണ്ട് ഉപദേശം നല്കുന്ന മത നേതാക്കളും കഞ്ഞിക്കു വകയില്ലാത്ത സാധുക്കളുടെ മുഖത്തു നോക്കി ദിവസേന കോഴിയിറച്ചിയും പാലും കുടിക്കാന് ഉപദേശിക്കുന്ന ജനസേവകരും ഇതൊന്നു കണ്ടിരുന്നെങ്കിലെന്ന് ഞാന് ആശിച്ചു പോകുന്നു

"വെറുതെയി മോഹങ്ങള് എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന് മോഹം"