Tuesday, July 13, 2010

ഈശ്വരചിന്ത വിദ്യാലയങ്ങളിലൂടെ

ഈശ്വരചിന്ത അഥവാ ദൈവത്തെക്കുറിച്ചുള്ള അറിവ് വിദ്യാലയങ്ങളിലൂടെതന്നെ നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കേണ്ടത് കാലഘട്ടത്തിന്റെ കൂടി ആവശ്യമായി വന്നിരിക്കുകയാണ്. സ്നേഹം,കരുണ,ദയ, ഇതൊക്കെ ദൈവത്തിന്റെ പര്യായമായി കാണാമെങ്കില്‍ കുട്ടികളുടെ മനസ്സില്‍ അതുണ്ടാക്കിയെടുക്കാന്‍ അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ഒരുപോലെ ബാധ്യസ്തരാണ് നാം ഏത് മതവിശ്വാസികളാണങ്കിലും ദൈവത്തെ എന്ത്പേരുപറഞ്ഞ് വിളിച്ചാലും ഈ പ്രപഞ്ചത്തെ മുഴുവന്‍ സ്രിഷ്ടിച്ച് പരിപാലിക്കുന്ന ഒരു ശക്തിയാണത്. മതദര്‍ശനങ്ങളില്‍ കൂടി ദൈവത്തെ അറിയുന്നതിലും എളുപ്പം ദൈവം എന്താണന്ന് അറിഞ്ഞശേഷം അവരവരുടെ വിശ്വാസപ്രകാരം ഈശ്വരനെ ആരാധിക്കുക എന്നതാണ്. വളരെ ലളിതമായ ഒരു ഉദാഹരണത്തിലുടെ നമുക്ക് ദൈവത്തെ അറിയാന്‍ ശ്രമിക്കാം. നാമൊരു വിനോദയാത്ര പുറപ്പെടുകയാണന്ന് കരുതുക അവിടെ ഒരു വിജനമായ കുന്നിന്‍പ്രദേശം കാണുന്നു നാം അതിന്റെ മുകളിലേക്ക് കയറിചെല്ലുന്നു അതാ അവിടെ ഒരു കളിമണ്‍പ്രതിമ കിടപ്പുണ്ട് നാം അത് എടുത്ത്നോക്കി വളരെ മനോഹരമായിരിക്കുന്നു. ആ ശില്‍പം തനിയെ ഉണ്ടായതല്ലന്നും അതിന്റെ നിര്‍മാണത്തിനുപിന്നില്‍ ഒരു ശില്‍പിയുടെ കരവിരുതുണ്ടെന്നും കണ്ടെത്തുവാന്‍ അതിബുദ്ധിയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എങ്കില്‍ ഈ ഭൂമിയും ആകാശവും സൂര്യചന്ദ്രന്മാരും നക്ഷത്രമണ്ഡലവുമൊക്കെ സ്രിഷ്ടിച്ചതിനുപിന്നില്‍ ഒരു സ്ര്ഷ്ടാവുണ്ടന്നും ആ ശക്തിയെയാണു ദൈവം, യഹോവ, അല്ലാഹു എന്നൊക്കെ നാം വിളിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടേണ്ടതില്ല. മതാനുഷ്ഠാനങ്ങളുടെ സങ്കീര്‍ണതയില്‍ ചുറ്റിതിരിയുന്നതിനുമുന്‍പ് പ്രപഞ്ചസത്യങ്ങളെ നോക്കികണ്ടുകൊണ്ട് ഭൂമിയില്‍ ജീവിക്കുവാന്‍ നമുക്കവശ്യമുള്ളതെല്ലാം ഒരുക്കിതന്ന ഈശ്വരനെ കാണാന്‍ ശ്രമിക്കാം. ഭൂമിയില്‍ ഏതെങ്കിലും ഒരു മതവിഭാഗത്തിനു മാത്രമായി ദൈവം ഒന്നും ചെയ്തിട്ടില്ല. നാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവും കഴിക്കുന്ന ധാന്യങ്ങളും അനുഭവിക്കുന്ന പ്രക്രതി പ്രതിഭാസങ്ങളൊക്കെയും ഏതെങ്കിലും ഒരുവിഭാഗത്തിനു മാത്രമായിട്ടല്ല ദൈവം സംവിധാനിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാം. ഇനി ദൈവസന്ദേശങ്ങള്‍ നോക്കിയാലും നമുക്കത് ബോധ്യപ്പെടും ദൈവം സ്നേഹമാണെന്ന ബൈബില്‍ വചനവും പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവെന്ന ഖുറാന്‍ വാക്യവും ലോകത്തിനു മുഴുവന്‍ സുഖം ഭവിക്കട്ടെയെന്ന ഭഗവത് ഗീതയിലെ വരികളും ഇതിനു തെളിവുകളാണല്ലോ. ഇന്റര്‍നെറ്റും സെല്‍ഫോണും വഴി ലോകത്തെ ഒന്നാക്കാന്‍ ശ്രമിക്കുമ്പോഴും മനുഷ്യമനസ്സുകള്‍ തമ്മില്‍ അടുക്കാന്‍ കഴിയാത്ത വിധം അകന്നുകൊണ്ടിരിക്കുന്നു. തിരുനെറ്റിയില്‍ നിസ്ക്കാരതഴമ്പുള്ള മുസ്ലീംസഹോദരന്റെ മുഖത്ത്നോക്കി പുഞ്ചിരിക്കുവാന്‍ അതേതിരുനെറ്റിയില്‍ ചന്ദനതിലകമണിഞ്ഞ ഹൈന്ദവ സഹോദരന്‍ വിമുഖത കാണിക്കുന്നുവെങ്കില്‍ കുരിശുമാലയിട്ട ക്രൈസ്തവസഹോദരനെ കാണുമ്പോള്‍ അഭിവാദനവാക്യം പറയാന്‍ മുസ്ലീം സഹോദരന്‍ മടിക്കുന്നുവെങ്കില്‍ അത്തരക്കാര്‍ ദൈവത്തെ അറിയാനും അടുക്കാനും ശ്രമിച്ചിട്ടില്ലന്ന് നാം മനസ്സിലാക്കണം. അടിസ്താനപരമായി രണ്ട് കാര്യങ്ങളില്‍ മനുഷ്യസമൂഹം വിഭിന്നരല്ല. അതിലൊന്ന് നാമെല്ലാം ദൈവത്തിന്റെ ദാസന്മാരാണ് എന്നുള്ളതാണ് അതുകൊണ്ടാണല്ലോ അബ്ദുള്ളയെന്നും ക്രിസ്തുദാസന്നും ദേവദാസനെന്നുമുള്ള (ദൈവത്തിന്റെ ദാസന്‍) പേരുകള്‍ നാം സ്വീകരിച്ചിരിക്കുന്നത്. മറ്റൊന്ന് മാതാപിതാക്കള്‍ തമ്മിലുള്ള ബന്ധമാണു നമ്മളെല്ലാം ആദിമനുഷ്യരായ ആദമിന്റെയും ഹവ്വയുടെയും മക്കളാണല്ലോ. പിന്നെന്തിനീ മതസ്പര്‍ദ്ദ. ദൈവവിശ്വാസം തെറ്റില്‍നിന്നും നമ്മെ തടയുന്നു. നാമൊരു തെറ്റുചെയുമ്പോള്‍ ആരെങ്കിലും കണ്ടാലോ എന്ന് ഭയപ്പെട്ട് നാലുപാടും നോക്കുകയും ആരും ഇല്ലെന്ന് ബോധ്യം വന്നാല്‍ തെറ്റിലേക്ക് നീങ്ങുകയും ചെയുന്നു. എന്നാല്‍ നാം കാണുന്നില്ലങ്കിലും ദൈവം നമ്മെ സദാ വീക്ഷിച്ചകൊണ്ടരിക്കുന്നു എന്ന അറിവ് തെറ്റില്‍നിന്നും തടയുകയും പകരം നന്മയുടെ വഴി കണ്ടെത്തുവാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയîുന്നു. അതുപോലെ അഹന്തയില്‍ നിന്ന് വിനയിത്തിലേക്ക് നയിക്കുവാനും ഈശ്വരവിശ്വസംകൊണ്ട് കഴിയും. ഒരു പഴയ മലയാളസിനിമയില്‍ കണ്ട ഗുണപാഠം സാന്ദര്‍ഭികമായി ഇവിടെ കുറിക്കട്ടെ. ക്ലാസ്സ് മുറിയാണ് രംഗം ബോര്‍ഡില്‍ അദ്ധ്യപകന്‍ പട്ടം പറപ്പിക്കുന്ന ഒരു കുട്ടിയുടെ പടം വരച്ചിട്ടുണ്ട് എന്നിട്ട് അദ്ധ്യാപകന്‍ കഥപറയാന്‍ തുടങ്ങുകയാണ് ഈ കുട്ടി പറത്തിയ പട്ടം വളരെ ഉയരത്തില്‍ നിന്നു പറക്കുകയാണ് അപ്പോള്‍ അതുവഴി ഒരു പച്ചതത്ത പറന്നുവന്നു, തത്ത പട്ടത്തിനോട് പരിതപിച്ച്കൊണ്ട് പറഞ്ഞു നീ എത്ര ഉയരത്തിലാണു പറക്കുന്നത് എനിക്കു ഇത്രയും ഉയരത്തില്‍ പറക്കാന്‍ കഴിയുന്നില്ലല്ലോ. ഉടനേ പട്ടം അഹങ്കരിച്ചുകൊണ്ട് പറഞ്ഞു എനിക്ക് ഇതിനെക്കാള്‍ ഉയരത്തില്‍ പറക്കാന്‍ കഴിയുമായിരുന്നു, നീ ആ കുട്ടിയെ കണ്ടോ? എന്റെ ചരട് അവന്റെ കൈയിലാണ് അവന്‍ അതൊന്ന് വിട്ടിരുന്നെങ്കില്‍.. ഉടനെ തത്തപറഞ്ഞു നീ വിഷമിക്കണ്ട നിന്നെ ഞാന്‍ സഹായിക്കാം. എന്നിട്ട് തത്ത ചുണ്ടുകൊണ്ട് പട്ടത്തിന്റെ ചരട് മുറിച്ചുവിട്ടു. ലക്ഷ്യം തെറ്റിയ പട്ടം തല കീഴായി വയലിലെ ചെളികുണ്ടില്‍ ചെന്ന്പതിച്ചു കുട്ടികളെ അതുപോലെ നിങ്ങളും എത്ര ഉയരത്തില്‍ വേണമെങ്കിലും പറന്നുകൊള്ളുക നിങ്ങളുടെ ചരട് ദൈവവിശ്വാസത്തില്‍ ബന്ധിച്ചുകൊള്ളുക അത് ഒരു ബന്ധനമായി ഒരിക്കലും കാണരുത്. നാം ജനിച്ചുവളര്‍ന്ന മതവിശ്വാസങ്ങളെ മുറുകെ പിടിച്ചുകൊണ്ട് ഇതരമതസഹോദരങ്ങളെ സ്നേഹിക്കുവാനും ബഹുമാനിക്കുവാനും ആദരിക്കുവാനും നമ്മുടെ കുട്ടികള്‍ക്ക് കഴിയട്ടെ എന്ന് നമുക്കാശിക്കാം അതിനായി നമുക്ക് പരിശ്രമിക്കാം. അങ്ങനെ ജാതിയുടെയും മതത്തിന്റെയും പേരില്‍ മുതലെടുപ്പു നടത്തുന്ന ദൈവനിഷേധികളെ നമുക്ക് ഒറ്റപ്പെടുത്താം. കേരളത്തിലെ എല്ലാവിദ്യാലയങ്ങളും അതിനായി പരിശ്രമിക്കേണ്ടിയിരിക്കുന്നു, വരും നാളുകളിള്‍ ഈശ്വരവിശ്വാസത്തിലധിഷ്ഠിതമായ ഒരു വിദ്യാര്‍ത്ഥിസമൂഹം വളര്‍ന്ന്വരട്ടെയെന്ന് നമുക്ക് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കാം.

"വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം"

6 comments:

  1. Good Mr Jamal...Keep it up...
    Iniyum itharam rajanakal rajikkal thankalk kazhiyattey enn prarthikkunnu..Mohammed nabhi(PBUH)YUDEY CHILA HADEESUKAL PARISHODICHAL NAMMUK VEKTHMAYI MANASILAKKAN KAZHIYUM ITHARA MATHANGALK ETHRATHOLAM STHANAM ISLAMIL KODUTHITTUNDENN..QURANILEY ADYAYAM 109 PARISHODICHAL ITHIN VEKTHA MAYA THELIV NAMUK KANAN KAZHIYUM...PRAYING FOR U..GOD BLESS U..

    ReplyDelete
  2. ithu njaan varthamanathileku ayakunnu........
    realy importend matter

    ReplyDelete
  3. Good Very Good ...............
    eniyum pratheeshikunu ......

    ReplyDelete
  4. Very Good .................
    eniyum Pratheeshikunu............................................................................................................................................................................................................................................................................................................

    ReplyDelete
  5. ഈശ്വരചിന്ത വിദ്യാലയങ്ങളിലൂടെ
    Very Good...............................................................

    ReplyDelete

Please Note a Comment