Monday, July 12, 2010

"നിത്യജീവിതത്തിലും വേണം സമയനിഷ്ഠ"

വര്‍ഷങ്ങള്‍ക്കു മുന്‍പ് ദിവസങ്ങളും ആഴ്ചകളും കൊണ്ട് ചെയ്തിരുന്ന പ്രവര്‍ത്തികള്‍ ഇന്ന് വെറും സെക്കന്റുകളും മിനിറ്റുകളും കൊണ്ട് ചെയ്യുവാനുള്ള സാങ്കേതിക വിജയം നേടിയ മനുഷ്യന്‍ നിത്യജീവിതത്തില്‍ സമയനിഷ്ഠ പാലിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നതാണ് ദു:ഖ സത്യം. പ്രപഞ്ച സത്യങ്ങളായ സൂര്യനും ചന്ദ്രനും സമയനിഷ്ടയുടെ ഉത്തമ ഉദാഹരണങ്ങള്‍ മാത്രം. അവയുടെ ചലനങ്ങള്‍ ശതാബ്ദങ്ങ്ള്‍ക്ക് മുന്‍പ് തന്നെ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. അതിലൊന്നും അണുകിട വത്യാസം ഉണ്ടാകില്ലാന്നും നമുക്കറിയാം, കാരണം അവയൊന്നും മനുഷ്യ നിര്‍മ്മിതമല്ലന്നത് തന്നെ. നമ്മുടെ ആരാധന ക്രമങ്ങളെല്ലാം സൂര്യചന്ദ്രന്മാരുടെ ഉദയവും അസ്തമയവും അനുസരിച്ച് നമ്മുടെ ആരാധനാ ക്രമപ്പെടുത്തുന്നതും അതുകൊണ്ടാണല്ലോ സമയനിഷ്ഠ പാലിക്കുന്നതിലുടെ നമ്മുടെ രാജ്യത്ത് വിപ്ലവകരമായ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ നമുക്ക് കഴിയും കാലതാമസം മൂലം സ്വതന്ത്ര ഭാരതം കഴിഞ്ഞ ആറ് പതിറ്റാണ്ട്‌ പാഴാക്കി കളഞ്ഞ സമയവും സമ്പത്തും കണക്കു നോക്കിയനാല്‍ നാമിന്നു സമ്പന്ന രാഷ്ട്രങ്ങളുടെ മുന്‍പില്‍ ഉണ്ടാകുമായിരുന്നു സമയ നിഷ്ഠ ഇല്ലാത്ത ഒരാള്‍ക്ക് വാക്ക് പാലിക്കുവാന്‍ കഴിയില്ലന്നു പറയേണ്ടതില്ലല്ലോ അതുകാരണം ആ വ്യക്തിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന കാര്യം സംശയമില്ല. സമയവും സമ്പത്തും പരസ്പര പൂരകങ്ങലാണെന്ന് നാമറിയണം അത്യാസന്ന നിലയില്‍ കഴിയുന്ന ഒരു രോഗിക്ക് ആവശ്യമായ സമയത്ത് കിട്ടുന്ന കാശിനു മൂല്യം നിര്‍ണയിക്കുക എളുപ്പമല്ല എന്നാല്‍ കാശില്ലാത്തത്‌ കാരണം ജീവന്‍ നഷ്ടമായാല്‍ പിന്നെ കിട്ടുന്ന ലക്ഷങ്ങള്‍ക്ക് എന്താണ് വില. നമ്മുടെ ജനനായകന്മാരുടെ സമയ നിഷ്ഠ ഇല്ലായ്മ കാരണം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല, വൈകി ജോലിക്ക് വരുന്ന കീഴ്‌ ജീവനക്കാരോട് അതിലും വൈകിയെത്തുന്ന മേലധികാരി പകുതി ദിവസത്തെ ശമ്പളം തരില്ലാന്നു പറയുന്ന നമ്മുടെ നാട്ടില്‍ സമയനിഷ്ഠ പാലിച്ചുകൊണ്ട്‌ ഒരു മാറ്റത്തിന് ശ്രമിക്കാം ഇതുവായിക്കുന്ന ആയിരം പേരില്‍ ഒരാള്‍ ഈ സന്ദേശം ഉള്‍ക്കൊള്ളാന്‍ തയാറായാല്‍ എന്റെ ഉദ്യമം വിജയമായി.

"വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം"